Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം തേടി സർക്കാർ; 4 വിഭാഗങ്ങളിൽപ്പെട്ട നായ്ക്കൾക്ക് ദയാവധം, കർശന മാർഗരേഖ പുറത്ത്

by Brave India Desk
Aug 24, 2026, 01:13 pm IST
in India
Share on Facebook
Tweet
WhatsAppTelegram

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ, അപകടകാരികളായ നായ്ക്കളുടെ ദയാവധം (യൂത്തനേഷ്യ) സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളോടെ സർക്കാർ വിശദമായ മാർഗരേഖ പുറത്തിറക്കി. തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തയ്യാറാക്കിയ മാർഗരേഖ പ്രകാരം പ്രധാനമായും നാല് വിഭാഗങ്ങളിൽപ്പെടുന്ന തെരുവുനായ്ക്കളെയാണ് ദയാവധത്തിന് വിധേയമാക്കുക. നിരന്തരമായ തെരുവുനായ ആക്രമണങ്ങളും പേവിഷബാധ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി മാർഗനിർദേശങ്ങൾ കൂടി ഉൾക്കൊണ്ട് സർക്കാർ നിർണായക നടപടിയിലേക്ക് കടന്നത്.

Stories you may like

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ഭാര്യയോട് ഭർത്താവ് ഒരിക്കലും പറയാൻ പാടില്ലാത്ത 5 കാര്യങ്ങൾ; ദാമ്പത്യം തകരാതിരിക്കാൻ ചാണക്യൻ പറയുന്നത് കേൾക്കൂ

ചികിത്സിച്ചിട്ടും ഭേദമാകാത്ത മാരക രോഗങ്ങൾ ബാധിച്ചവ, വാഹനാപകടങ്ങളിലോ മറ്റ് സാഹചര്യങ്ങളിലോ ഗുരുതരമായി പരിക്കേറ്റവ, പേവിഷബാധ ലക്ഷണങ്ങൾ പ്രകടമാക്കുന്നവ, മനുഷ്യർക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ അക്രമകാരികളായവ എന്നീ നാല് വിഭാഗങ്ങളിൽപ്പെടുന്ന തെരുവുനായ്ക്കളെയാണ് ദയാവധത്തിന് പരിഗണിക്കുക. ഇതിന്റെ പൂർണ്ണ മേൽനോട്ടവും നിർവ്വഹണ ചുമതലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ രൂപീകരിക്കുന്ന പ്രത്യേക ‘സ്ട്രേ ഡോഗ് മാനേജ്‌മെന്റ് കമ്മിറ്റി’ക്കായിരിക്കും (SDMC). ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഓരോ നായയെയും ദയാവധത്തിന് തിരഞ്ഞെടുക്കാവൂ എന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.

രജിസ്റ്റർ ചെയ്ത അംഗീകൃത വെറ്ററിനറി സർജന്റെ നേരിട്ടുള്ള സാന്നിധ്യത്തിൽ വേദനാരഹിതമായ പ്രത്യേക മരുന്ന് കുത്തിവെച്ചു മാത്രമായിരിക്കും ദയാവധം നടപ്പാക്കുക. യാതൊരു കാരണവശാലും മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിലോ പരസ്യമായോ ദയാവധം ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നുണ്ട്. ദയാവധത്തിനായി തെരുവിൽ നിന്ന് പിടികൂടുന്ന നായ്ക്കളെ നിരീക്ഷണത്തിനായി മൂന്ന് ദിവസം തദ്ദേശ സ്ഥാപനങ്ങളുടെ ഷെൽട്ടറുകളിൽ പാർപ്പിക്കണം. ഈ കാലയളവിൽ മൃഗസ്നേഹികൾക്കോ അംഗീകൃത സന്നദ്ധ സംഘടനകൾക്കോ ഇവയെ ഏറ്റെടുക്കാനും സംരക്ഷിക്കാനും മുൻഗണന നൽകും. നിശ്ചിത സമയത്തിനകം ആരും ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ മാത്രമേ ദയാവധ നടപടികളിലേക്ക് കടക്കൂ.

ഉത്തരവ് കൃത്യമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് പൂർണ്ണ നിയമപരിരക്ഷ ഉറപ്പുനൽകുന്നുണ്ടെങ്കിലും, വ്യക്തിവൈരാഗ്യം, അധികാര ദുർവിനിയോഗം, ചട്ടവിരുദ്ധമായ നടപടികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കർശന അച്ചടക്ക-നിയമ നടപടികൾ സ്വീകരിക്കും. ഷെൽട്ടർ സൗകര്യങ്ങൾ ഒരുക്കുന്നതും ജീവനക്കാരെ നിയോഗിക്കുന്നതും മരുന്നുകൾ വാങ്ങുന്നതുമുൾപ്പെടെ ദയാവധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുഴുവൻ സാമ്പത്തിക ചെലവുകളും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനതു ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ വഹിക്കണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.

Tags: dog
Share
Tweet
SendShare

Latest stories from this section

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

അതിർത്തികൾ വഴിമുടക്കി, ഒടുവിൽ വിമാനമാർഗ്ഗം പ്രിയതമരിലേക്ക്;150 സിന്ധ് വധുക്കൾ ഇന്ത്യയിലെത്തി വിവാഹിതരായി

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

Latest News

11 വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും വിട; വേർപിരിയൽ സ്ഥിരീകരിച്ച് ജീവയും അപർണയും; ചർച്ചയായി ഇൻസ്റ്റാഗ്രാം കുറിപ്പ്

11 വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും വിട; വേർപിരിയൽ സ്ഥിരീകരിച്ച് ജീവയും അപർണയും; ചർച്ചയായി ഇൻസ്റ്റാഗ്രാം കുറിപ്പ്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ഓണാഘോഷങ്ങൾക്ക് മഴക്കെടുതി ഭീഷണി; ഇന്ന് സംസ്ഥാനത്താകെ മഴ മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനിൽ ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുന്നു; സമ്പൂർണ്ണ പണിമുടക്കിലേക്ക് രാജ്യം, മാർച്ച് പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ

ജീവിതത്തിൽ ഒന്നുമായില്ലെന്ന തോന്നലുണ്ടോ? ഒറ്റരാത്രി കൊണ്ടുമാറും; ചാണക്യതന്ത്രം നിസാരമല്ല

ഭാര്യയോട് ഭർത്താവ് ഒരിക്കലും പറയാൻ പാടില്ലാത്ത 5 കാര്യങ്ങൾ; ദാമ്പത്യം തകരാതിരിക്കാൻ ചാണക്യൻ പറയുന്നത് കേൾക്കൂ

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

മലപ്പുറം വിഭജിച്ച് മൂന്ന് ജില്ലകളാക്കണം; അതിർത്തി പുനർനിർണയ ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം തേടി സർക്കാർ; 4 വിഭാഗങ്ങളിൽപ്പെട്ട നായ്ക്കൾക്ക് ദയാവധം, കർശന മാർഗരേഖ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies