ന്യൂഡൽഹി: നിരന്തരമായ നയതന്ത്ര പ്രശ്നങ്ങൾക്കിടയിലും വൻ തുക മാലിദ്വീപിലെ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ച് ഭാരതം. ഏതാണ്ട് 800 കോടി രൂപയോളമാണ് ഇടക്കാല ബഡ്ജറ്റിൽ മാലിദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കായി ഇന്ത്യ വകയിരുത്തിയിരിക്കുന്നത്. ഇത് മുൻവർഷത്തെ 400 കൊടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏതാണ്ട് ഇരട്ടിയോളമാണ്
ഒരു വ്യക്തിയോ വ്യക്തിപരമായ പ്രത്യയശാസ്ത്ര വ്യത്യാസങ്ങളോ ഇന്ത്യയുടെ പ്രതിബദ്ധതകളെ ബാധിക്കില്ല എന്ന് ഒരിക്കൽ കൂടെ വ്യക്തമാക്കിയിരിക്കുകയാണ് ഇതിലൂടെ ഭാരതം . ഇന്ത്യയെ ശത്രു പക്ഷത്ത് നിർത്തുന്ന ചൈനാ അനുകൂലിയായ മുഹമ്മദ് മുയ്സു സർക്കാരിലെ മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിന്ദ്യമായ രീതിയിൽ വ്യക്തി അധിക്ഷേപം നടത്തിയിട്ടും, ആ രാജ്യത്തോടുള്ള പ്രതിബദ്ധതയിൽ ഒരു മാറ്റവും വരുത്താതെ ഉന്നതമായ ആദർശ ശുദ്ധിക്ക് മാതൃക ആയിരിക്കുകയാണ് ഇതിലൂടെ നമ്മുടെ രാജ്യം.
ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ് പ്രകാരം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ഗ്രാന്റ് അനുവദിക്കപ്പെട്ട രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് മാലിദ്വീപ്. ഒന്നാം സ്ഥാനത്തുള്ള ഭൂട്ടാന് 2400 കോടി രൂപയാണ് ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ ഏതാണ്ട് 1600 കോടിയോളം രൂപ ലോൺ ആയാണ് അനുവദിച്ചിരിക്കുന്നത്. അതായത് തിരിച്ചടക്കേണ്ട തുക. എന്നാൽ ലോൺ തുക കുറച്ച് കൊണ്ട് നോക്കുകയാണെങ്കിൽ ഭൂട്ടാനും മാലിദ്വീപും തമ്മിൽ ഏറെക്കുറെ ഒന്നും വ്യത്യാസങ്ങൾ ഇല്ല എന്ന് നമുക്ക് കാണാൻ സാധിക്കും.
ഇടക്കാല ബഡ്ജറ്റിൽ ഇന്ത്യ സഹായധനം അനുവദിച്ചിരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
1. ഭൂട്ടാൻ – ₹2398.97 കോടി (₹1614.36 കോടി വായ്പ ഉൾപ്പെടെ)
2. മാലിദ്വീപ് – ₹770.90 കോടി
3. നേപ്പാൾ – ₹650 കോടി
4. മ്യാൻമർ – ₹370 കോടി
5. മൗറീഷ്യസ് – ₹330 കോടി
6. അഫ്ഗാനിസ്ഥാൻ – ₹220 കോടി
7. ബംഗ്ലാദേശ് – ₹130 കോടി
8. ശ്രീലങ്ക – ₹60 കോടി
9. സീഷെൽസ് – ₹9.91 കോടി
10. മംഗോളിയ- ₹5 കോടി
Discussion about this post