ന്യൂഡൽഹി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയായ ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളായ ഇൻഡി സഖ്യം പാർലമെന്റിൽ നിന്നും വാക്ക് ഔട്ട് നടത്തി. പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിനിടെ ആണ് ജാർഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചത്.
ബജറ്റ് സമ്മേളനത്തിനിടെ സഭാനടപടികൾ തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ ബജറ്റ് സമ്മേളനത്തിലെ ചർച്ചകൾക്ക് തൊട്ടുപിന്നാലെയായിരുന്നു പ്രതിപക്ഷ കക്ഷികളുടെ വാക്കൗട്ട്.
ജാർഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിയും മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ അറസ്റ്റും ചൂണ്ടിക്കാട്ടി രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിന് നോട്ടീസ് നൽകിയതായി ബിആർഎസ് എംപി കേശവ റാവു വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള നിലവിലെ ലോക്‌സഭയുടെ അവസാന സമ്മേളനമാണ് ഇപ്പോൾ നടക്കുന്ന ബജറ്റ് സമ്മേളനം.
Discussion about this post