ന്യൂഡൽഹി : അക്കാദമിക ഘടനയിൽ പുതിയ പരിഷ്കരണങ്ങൾ വരുത്തി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ). സെക്കൻഡറി, ഹയർ സെക്കൻഡറി തലത്തിലാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇനിമുതൽ പത്താം ക്ലാസിൽ മൂന്നു ഭാഷകൾ പഠിക്കേണ്ടതായുണ്ട്. നിലവിൽ രണ്ട് ഭാഷകൾ എന്നുള്ളത് മാറ്റിയാണ് ഭാഷകളുടെ എണ്ണം 3 ആക്കി ഉയർത്തിയിരിക്കുന്നത്.
മൂന്നു ഭാഷകൾ പഠിക്കുന്നതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകൾ ആയിരിക്കണം എന്നും സിബിഎസ്ഇ ബോർഡ് നിർദ്ദേശിക്കുന്നു. സെക്കൻഡറി തലത്തിലാണ് രണ്ട് ഭാഷകൾ എന്നുള്ളത് ഉയർത്തി മൂന്ന് ഭാഷകളാക്കി മാറ്റിയിരിക്കുന്നത്. ഹയർസെക്കൻഡറി തലത്തിലും പഠിക്കേണ്ട ഭാഷകളുടെ എണ്ണം ഉയർത്തിയിട്ടുണ്ട്.
സിബിഎസ്ഇ പാഠ്യപദ്ധതി പ്രകാരം ഹയർ സെക്കൻഡറി തലത്തിൽ നിലവിൽ ഒരു ഭാഷയാണ് പഠിക്കേണ്ടതായി ഉള്ളത്. ഇനിമുതൽ ഹയർ സെക്കൻഡറി തലത്തിൽ രണ്ട് ഭാഷകൾ പഠിക്കണം. ഇതിൽ ഒരു ഭാഷ മാതൃഭാഷ ആയിരിക്കണം എന്നും നിർദ്ദേശമുണ്ട്.
Discussion about this post