വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിൽ പണ്ട് പൂജയേ നടന്നിട്ടില്ലെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്.ഈ ബേസ്മെന്റിൽ ഒരു പൂജയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. അസംബന്ധവും അടിസ്ഥാനരഹിതവുമായ അവകാശവാദത്തെ അടിസ്ഥാനമാക്കിയുള്ള ജില്ലാ ജഡ്ജിയുടെ തീരുമാനം വളരെ സംശയാസ്പദമാണെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് കുറ്റപ്പെടുത്തി. തങ്ങളുടെ ആശങ്കകൾ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ അറിയിക്കാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഐഎംപിഎൽബി പ്രസ്താവനയിൽ പറഞ്ഞു
ജ്ഞാൻവാപി പള്ളി പണിയാൻ ക്ഷേത്രം തകർത്തുവെന്ന ധാരണ തെറ്റാണെന്ന് എഐഎംപിഎൽബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു
മുസ്ലിംകളെ മാത്രമല്ല, മതേതരത്വത്തിൽ വിശ്വസിക്കുന്ന മറ്റ് മതസ്ഥരെയും വേദനിപ്പിച്ചെന്ന് മുസ്ലീം പള്ളിയിൽ പൂജ അനുവദിച്ച സംഭവം വേദനിപ്പിച്ചിട്ടുണ്ടെന്ന് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.
Discussion about this post