കൊച്ചി: മലയാളികൾക്ക് ഏറെ പരിചയമുള്ള മുഖമാണ് ബാലയുടേത്.തമിഴ്‌നാട് ആണ് സ്വദേശമെങ്കിലും മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് ബാല. ബാലയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും വാർത്തകളാവാറുണ്ട്. ഗായിക അമൃതസുരേഷുമായുള്ള പ്രണയവിവാഹവും വേർപിരിയലും എല്ലാം വാർത്തകളായി. തന്റെ മകളെ കാണാൻ അമൃത അനുവദിക്കുന്നില്ലെന്ന് ബാല പലപ്പോഴായി ആരോപിച്ചിരുന്നു. എന്നാൽ തന്റെ അഭിഭാഷകനൊപ്പം എത്തി അമൃത ഇതിന് മറുപടി നൽകിയിരുന്നു.
ഇപ്പോഴിതാ ഒരു സ്വകാര്യചാനലിൽ അതിഥിയായി എത്തിയ ബാല ചില തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ്. ജീവിതത്തിലുണ്ടായ തകർച്ചകളും ദാമ്പത്യ ജീവിതത്തിലെ പാളിച്ചകളും കരിയറിനെ ബാധിച്ചിട്ടുണ്ടെന്നാണ് ബാല പറയുന്നത്. മനുഷ്യന് ആവശ്യം സമാധാനമാണെന്നും ബാല പറയുന്നുണ്ട്. മകളെ കാണാൻ പറ്റിയിട്ടില്ലെന്നും താരം പറയുന്നു. ഇതുവരെ കണ്ടിട്ടില്ല. അതിനായി പ്രതികരിക്കാനാണ് ഇന്ന് വന്നിട്ടുള്ളതെന്നും ബാല പറയുന്നുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോയിലാണ് ഇത് വ്യക്തമാകുന്നത്.
വളർന്നു വരുമ്പോൾ ചില ബന്ധങ്ങൾ എന്തിനാണ് ഉണ്ടായത് എന്ന് ചിന്തിക്കുമ്പോൾ, അതിന്റെ സത്യകഥ അറിയുമ്പോൾ വെറുപ്പും അറപ്പും തോന്നും എന്നും ബാല പറയുന്നുണ്ട്.
Discussion about this post