കോഴിക്കോട്: നിത്യജീവിതത്തില്‍ ശരീയത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കേ അതിനെക്കുറിച്ച് തീര്‍പ്പുപറയാന്‍ അവകാശമുള്ളവെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാം വിലക്കിയ പലിശവാങ്ങുന്നവര്‍ക്ക് ഇസ്ലാമിന്റെ സ്ത്രീനിലപാടുകളെക്കുറിച്ച് പറയാന്‍ ധാര്‍മികമായി അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നടന്ന അന്താരാഷ്ട്ര മിലാദ് സമ്മേളനത്തില്‍ പ്രവാചകസ്‌നേഹ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. ശരീഅത്തിനെതിരായ കൈയേറ്റങ്ങള്‍ പണ്ഡിതരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം ചെറുത്തുതോല്‍പ്പിക്കും.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രകടനപത്രികപോലെയല്ല മുസ്ലിങ്ങള്‍ ഖുര്‍ആനെയും പ്രവാചകചര്യകളെയും മനസ്സിലാക്കുന്നത്. മതത്തിന്റെ അടിസ്ഥാനപരമായ വിധിവിലക്കുകള്‍ പാലിക്കുന്നവരുടെ രീതിശാസ്ത്രമാണ് ഇസ്ലാം മുഖവിലയ്‌ക്കെടുക്കുന്നത്. മതനിയമങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് തന്റെ കോലം കത്തിച്ചത്. വിശുദ്ധഗ്രന്ഥം കത്തിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post