കൊച്ചി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഐ എന്‍ എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ എത്തും. ഭാര്യ സല്‍മ അന്‍സാരിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോട്ടയത്തേയ്ക്ക് പോകുന്ന ഉപരാഷ്ട്രപതി പുതുതായി ആരംഭിക്കുന്ന കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന കൊച്ചിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം 5.45നു വൈറ്റില ടോക് എച്ച് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടോക് എച്ച് ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കും. അതിനു ശേഷം അദ്ദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോടേക്ക് പോകും. കോഴിക്കോട് ഗസ്റ്റ് ഹൌസിലാണ് അദ്ദേഹം രാത്രി തങ്ങുക.
ജനുവരി 12ന് മലപ്പുറത്ത് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ഇന്റര്‍ ഫെയ്ത്ത് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പിന്നീട് തിരുവനന്തപുരത്ത് ടഗോര്‍ തിയറ്ററില്‍ ശ്രീചിത്തിര തിരുനാള്‍ പുരസ്‌കാരം മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനു സമ്മാനിക്കും. അഞ്ചിനു മാസ്‌കറ്റ് ഹോട്ടലില്‍ പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത ശേഷം രാജ്ഭവനില്‍ വിശ്രമിക്കും.
ബുധനാഴ്ച വര്‍ക്കലയിലെത്തുന്ന ഉപരാഷ്ട്രപതി 11.30നു ശിവഗിരി മഠം സന്ദര്‍ശിക്കും. തുടര്‍ന്ന് സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയുടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ട് നാലരയ്ക്ക് അദേഹം ഡല്‍ഹിക്ക് തിരിക്കും.
Discussion about this post