അസം: ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്രലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അസമിലെ ഛാബുവ വ്യോമസേനാ താവളത്തിന് സുരക്ഷ ശക്തമാക്കി. കര്‍ശന പരിശോധനയ്ക്കു ശേഷമാണ് സാധാരണ ജീവനക്കാരെ വ്യോമത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് വിക്രം ഗഗോയ് പറഞ്ഞു. അപ്രതീക്ഷിത സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ പൊലീസും കരസേനയും വ്യോമസേനയും സുരക്ഷ കര്‍ശനമാക്കിയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പത്താന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്രെ പശ്ചാത്തലത്തില്‍ ശേഖരിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യന്‍ വ്യോമസേനയുടെ ‘കിഴക്കന്‍ കോട്ട’ എന്നറിയപ്പെടുന്ന സുപ്രധാന വ്യോമത്താവളമാണ് ഛാബുവ.
സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങളും ചേതക്ക് ഹെലിക്കോപ്റ്ററുകളും അടക്കം പല അത്യാധുനിക വ്യോമസമ്പത്തുകള്‍ ഇവിടെയുണ്ട്. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സൈനികരെ എത്തിക്കുന്നത് പ്രധാനമായും ഛാബുവയില്‍ നിന്നാണ്.
Discussion about this post