ഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഗുര്‍ദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗിനെ ഇന്നു നുണപരിശോധനയ്ക്കു വിധേയനാക്കിയേക്കും. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ഇന്നു ഡല്‍ഹിയിലാവും നുണപരിശോധന നടത്തുക. അദ്ദേഹത്തിന്റെ കാറില്‍ നിന്നു ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തന്റെ കാര്‍ ഭീകരര്‍ തട്ടിയെടുത്തു എന്നാണ് സല്‍വീന്ദര്‍ സിങ് പറയുന്നത്. സല്‍വീന്ദര്‍ സിങ്ങിന്റെ കാറിലാണ് ഭീകരര്‍ പഠാന്‍കോട്ടെ വ്യോമ താവളത്തിലെത്തിയത്.
അതേ സമയം സല്‍വീന്ദര്‍ സിംഗിന് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടോ എന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
Discussion about this post