മാല്‍ഡ: പശ്ചിമ ബംഗാളില്‍ കലാപമുണ്ടായ മാല്‍ഡ ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി നേതാക്കളെ ജില്ലാ ഭരണകൂടം തടഞ്ഞു. സംഘത്തോട് കൊല്‍ക്കത്തയിലേക്ക് തിരിച്ചു പോകാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച സംഘത്തെയാണ് തടഞ്ഞത്. ബി.ജെ.പി ജനറല്‍ സെക്രട്ടറിയും എം.പിയുമായ ഭൂപേന്ദര്‍ യാദവ്, എം.പിമാരായ എ.സ് അഹ്ലുവാലിയ, ബി.ഡി റാം എന്നിവരെയാണ് തടഞ്ഞു വെച്ചത്. സംഘര്‍ഷം നടന്ന കാലിയാചകിലേക്ക് സംഘത്തെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും തിരിച്ചു പോവണമെന്നും മാല്‍ഡ പോലീസ് പറഞ്ഞു. സംഘം മാല്‍ഡ റെയില്‍വേ സ്റ്റേഷനില്‍ തുടരുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് മാല്‍ഡയില്‍ ഒരു മുസ്ലിം സംഘടന നടത്തിയ റാലിയ്ക്കിടെ സംഘര്‍ഷമുണ്ടായത്. പോലീസ് സ്റ്റേഷന് നേരെയും ആക്രമണമുണ്ടായി.
Discussion about this post