മലപ്പുറം:നടുറോഡില്‍ ഇരുന്ന് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. വിവിധ ഭാഷ തൊഴിലാളിയായ യുവാവാണ് പൂച്ചയെ ഭക്ഷിച്ചത്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാലുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് സഹിക്കാന്‍ വയ്യാതെ വന്നതോടെ പൂച്ചയെ പച്ചയ്ക്ക് തിന്നുകയായിരുന്നുവെന്ന് യുവാവ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ഇത് അറിഞ്ഞതോടെ പോലീസ് ഷവര്‍മയും , പഴവും യുവാവിന് വാങ്ങി നല്കി. ഭക്ഷണം കഴിച്ച് കഴിഞ്ഞതോടെ യുവാവ് അപ്രത്യക്ഷനായി എന്നും പോലീസ് പറഞ്ഞു.
മാന്യമായരീതിയില്‍ വസ്ത്രം ധരിച്ചിരുന്ന ഇയാള്‍ രണ്ടുദിവസമായി പ്രദേശത്ത് അലഞ്ഞുതിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. യുവാവിനെ മുന്‍പ് ഇവിടെ ഒന്നും കണ്ടിട്ടില്ലെന്നും നാട്ടുകാരും വ്യാപാരികളും പറഞ്ഞു. യുവാവ് മാനസികപ്രശ്നമുള്ള ആളാണ് എന്നാണ് പോലീസ് കരുതിയത്. എന്നാല്‍ യുവാവിനോട് സംസാരിച്ചപ്പോള്‍ അയാള്‍ക്ക് മാനസികപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post