ന്യൂഡൽഹി; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സമീപകാല ഇന്ത്യാ സന്ദർശനവും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതും ഇന്ത്യ-ഫ്രാൻസ് സൗഹൃദം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മാക്രോൺ ഇന്നലെ ഇന്ത്യ സന്ദർശനത്തിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെക്കുകയും ‘ഇന്ത്യയിലെ അസാധാരണമായ ഒരു യാത്രയിലേക്ക് ഒരു തിരിഞ്ഞുനോട്ടം ന്നെ് കുറിക്കുകയും ചെയ്തിരുന്നു. പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, നിങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നത് ഒരു ബഹുമതിയാണെന്ന് പോസ്റ്റ് ടാഗ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘നിങ്ങളുടെ സന്ദർശനവും റിപ്പബ്ലിക് ദിനാഘോഷത്തിലെ പങ്കാളിത്തവും തീർച്ചയായും ഇന്ത്യ-ഫ്രാൻസ് സൗഹൃദം വർദ്ധിപ്പിക്കും,’ പ്രധാനമന്ത്രി മോദി കുറിച്ചു.
വീഡിയോയിൽ, പ്രസിഡന്റ് മാക്രോൺ ഇന്ത്യയിൽ ‘കൂടുതൽ കൂടുതൽ നിക്ഷേപങ്ങൾ’ക്കായുള്ള ഫ്രാൻസിന്റെ ആഗ്രഹം ഊന്നിപ്പറയുകയും ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തു, ലോകത്തിന്റെ പരിവർത്തനത്തിന്റെ മുൻനിരയിലാണ് രാജ്യം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് അത്യധികം ബഹുമതിയാണെന്ന് മാക്രോൺ പറഞ്ഞു. ഇത്രയും സുപ്രധാനവും അതുല്യവുമായ ഒരു ദിവസത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അങ്ങേയറ്റം ബഹുമാനിക്കപ്പെട്ടു. ഇത് ഞങ്ങളുടെ ഓർമ്മകളിൽ എന്നും നിലനിൽക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post