ഡല്‍ഹി: വിവാദ ട്വീറ്റുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ‘മൂന്നു ക്ഷേത്രങ്ങള്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ക്കു തരൂ, 39,997 മസ്ജിദുകള്‍ നിങ്ങള്‍ക്കാകാം എന്ന ഓഫര്‍ മുസ്‌ലിംകള്‍ക്കു മുന്‍പില്‍ വയ്ക്കുകയാണ്. മുസ്ലിം നേതാക്കള്‍ ദുര്യോധനന്മാരാകില്ല എന്നാണ് എന്റെ പ്രതീക്ഷ’ എന്നാണ് സ്വാമിയുടെ ട്വീറ്റ്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും. സുപ്രീം കോടതിയുടെ അന്തിമവിധി രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായിരുക്കുമെന്നാണു പ്രതീക്ഷയെന്നും സ്വാമി ആവര്‍ത്തിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ അരുന്ധതി വസിഷ്ഠ അനുസന്ധാന്‍ പീഠ് (എവിഎപി) സംഘടിപ്പിച്ച സെമിനാറിന്റെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു സ്വാമി.
അദ്ദേഹം. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ വിജയിച്ചാല്‍ മഥുര, കാശി വിശ്വനാഥ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ എളുപ്പത്തില്‍ വിജയിക്കാം. കേസുകളില്‍ അയോധ്യയിലെ രാമക്ഷേത്രമാണ് കൂടുതല്‍ ബുദ്ധിമുട്ടുള്ളതെന്നും സ്വാമി പറഞ്ഞു. അയോധ്യയില്‍ തന്നെ സരയൂ നദിയുടെ തീരത്ത് മറ്റൊരു മുസ്!ലിം പള്ളി നിര്‍മ്മിക്കാം. പക്ഷേ, അതിന് ബാബറിന്റെ പേര് ഇടരുതെന്നും സ്വാമി പറഞ്ഞു.
Discussion about this post