ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് മൂന്ന് ക്ഷേത്രം തരൂ, 39,997 പള്ളികള്‍ നിങ്ങള്‍ക്കു തന്നെയാകാട്ടെയെന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ തകര്‍ക്കപ്പെട്ട് ക്ഷേത്രങ്ങളുടെ എണ്ണം അതിനും എത്രയോ മടങ്ങ് അധികമാണ്. സുബ്രഹ്മണ്യ സ്വാമിയുടെ ട്വീറ്റിനെ തുടര്‍ന്നുള്ള നവമാധ്യമചര്‍ച്ചകളിലാണ് മുഗല്‍ ഭരണകാലത്തും മറ്റു തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വരുന്നത്.
‘ലക്‌നൗവിലെ നദ്‌വാത്തുള്‍ ഉലമ എന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രസിദ്ധീകരിച്ച മൗലാന ഹക്കിം സയീദ് അബ്ദുള്‍ ഹൈയുടെ പുസ്തകത്തില്‍ ഹിന്ദു ക്ഷേത്രങ്ങളുടെ സ്ഥാനത്ത് മുസ്ലിം പള്ളികള്‍ നിര്‍മ്മിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
പ്രധാനപ്പെട്ടവ ഇവയൊക്കെയാണ്
ഖ്വവാത്ത് അല്‍ഇസ്ലാം പൃത്ഥി രാജ് നിര്‍മ്മിച്ച ക്ഷേത്രം തകര്‍ത്ത് കുത്തബ് ദിന്‍ ഐബക്ക് നിര്‍മ്മിച്ച പള്ളി.
ജോന്‍പുരിലെ പള്ളി ഹിന്ദു ക്ഷേത്രം ഇല്ലാതാക്കി സുല്‍ത്താന്‍ ഇബ്രാഹ്മിം ഷരാഖി പള്ളി നിര്‍മ്മിച്ചു.
ബാബറി മസ്ജിദ് അയോധ്യയില്‍ ബാബര്‍ നിര്‍മ്മിച്ച പള്ളി. രാമന്റെ ജന്മസ്ഥലം എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന സ്ഥലമാണിത്.
ഔറംഗസേബ് പള്ളികള്‍ വിശ്വേശ്വര്‍ ക്ഷേത്രം, ഗോവിന്ദ് ദേവ് ക്ഷേത്രം എന്നിവയാണ് ഈ പള്ളികള്‍ പണിയാന്‍ ഉപയോഗിച്ചത്.’
മുഗള്‍ സാമ്രാജ്യത്തിന്റെ ആക്രമണമാണ് പ്രാചീന ഇന്ത്യയില്‍ ഹിന്ദുക്കളുടെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് വഴിവെച്ചതെന്നും, ഹിന്ദുക്കള്‍ താമസിക്കുന്ന നഗരങ്ങളില്‍ ചെന്ന് അവര്‍ സ്ത്രീകളെയും പുരുഷന്മാരെയും കൊല്ലുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്നും ചിലര്‍ പറയുന്നു.
‘പിടിച്ചെടുത്ത സ്ഥലങ്ങളില്‍ അവര്‍ വലിയ കെട്ടിടങ്ങള്‍ പണിയുന്നതിന് ഹിന്ദുക്കളെ അടിമകളാക്കി. പലപ്പോഴായി ബ്രാഹ്മണരും പശുക്കളും കൊല്ലപ്പെട്ടു. ക്ഷേത്രങ്ങള്‍ നിന്നിടത്ത് ജാമി മസ്ജിദുകള്‍ ഉയര്‍ന്നു. ക്ഷേത്രാവശിഷ്ടങ്ങള്‍ അതിനായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഹിന്ദുക്കള്‍ തങ്ങളുടെ പ്രദേശങ്ങള്‍ തിരിച്ച് പിടിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം മുഗള്‍ വംശജര്‍ തങ്ങളുടെ അധികാരം വീണ്ടും അവരില്‍ പ്രയോഗിക്കുകയായിരുന്നു.’
അതേ സമയം ഇത്തരം ചരിത്ര സംഭവങ്ങള്‍ രാഷ്ട്രീയമായി ചിലര്‍ ഉപയോഗിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രാജ്യത്ത് മതവിദ്വേഷമുണ്ടാക്കുനുള്ള ശ്രമങ്ങളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് വിമര്‍ശനം
Discussion about this post