മലപ്പുറം :മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ബംഗാള്‍ സ്വദേശികള്‍ക്കാണ് പരിക്ക് പറ്റിയത്. തൊഴിലാളി സുജോണ്‍ (30) മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. മലപ്പുറം എടപ്പാള്‍ നടക്കാവിലാണ് സംഭവം.
മതില് നിര്‍മ്മാണത്തിനായി മണ്ണ് നീക്കുമ്പോളായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. സംഭവം അറിഞ്ഞ് നാട്ടുകാരും , തൊഴിലാളികളും അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സേന സംഭവ സ്ഥലത്ത് എത്തി. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ് .
Discussion about this post