ഗുവാഹത്തി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി നായക്ക് ബിസ്‌കറ്റ് നൽകുന്ന വീഡിയോ വൈറലായിരുന്നു. ഭാരത്ജോഡോ യാത്രക്കിടെ ഝാർഖണ്ഡിൽ വച്ചാണ് സംഭവം. രാഹുൽ ഗാന്ധി ആദ്യം നായക്ക് ബിസ്‌കറ്റ് നൽകിയെങ്കിലും അത് കഴിച്ചില്ല. എന്നാൽ, ഇതേ ബിസ്‌കറ്റ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകന് നൽകുകയായിരുന്നു. ഈ വീഡിയോയ്‌ക്കെതിരെയാണ്് ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ നായക്കൊപ്പം ബിസ്‌കറ്റ് പങ്കിടാൻ പറ്റില്ലെന്നും അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം അദ്ദേഹം ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിക്കൊപ്പം ഒരു യോഗത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി താനും കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കളും എത്തിയതായിരുന്നു. യോഗത്തിനിടെ രാഹുൽ ഗാന്ധിയുടെ പിഡി എന്ന നായ ഒരു പ്ലേറ്റിൽ നിന്നും ബിസ്‌കറ്റ് എടുത്തുകഴിച്ചു. ഇതേ പ്ലേറ്റിലാണ് ശേഷം കോൺഗ്രസ് നേതാക്കൾക്ക് ബിസ്‌കറ്റ് നൽകിയത്. ഇതാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഞാൻ അഭിമാനമുള്ള ആസാമിയും ഇന്ത്യക്കാരനുമാണ്. ആ ബിസ്‌കറ്റ് കഴിക്കാൻ വിസമ്മതിക്കുകയും കോൺഗ്രസിൽ നിന്ന് രാജിവെക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post