തൃശൂർ: പക്ഷികൾക്ക് ദാഹജലം ഒരുക്കുവാൻ ചട്ടികൾ വിതരണം ചെയ്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലാണ് പക്ഷികൾക്ക് കുടിക്കാനായുള്ള വെള്ളം വെക്കുന്ന മൺചട്ടി വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പത്ത് ചട്ടികളാണ് സുരേഷ് ഗോപി നൽകാമെന്ന് സ്റ്റേഷൻ മാസ്റ്റർക്ക് വാഗ്ദാനം ചെയ്ത്. ചട്ടികൾ തൃശൂർ സ്റ്റേഷനിലും കൊടുക്കാമെന്നും അദ്ദേഹം പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.
തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു . തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നുണ്ടെന്നും, ഒരു പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം മാത്രമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post