വാഷിംഗ്‌ടൺ: അമേരിക്കയെ ഇന്ത്യ അങ്ങനെ പരിപൂർണ്ണമായി വിശ്വസിക്കില്ല എന്ന് തുറന്നു പറഞ്ഞ് പ്രസിഡന്റ് സ്ഥാനാർത്ഥിയും റിപ്പബ്ലിക്കൻ നേതാവുമായ നിക്കി ഹാലി. ഇന്ത്യ എല്ലായ്‌പ്പോഴും ബുദ്ധിപരമായി നീങ്ങുന്ന ആൾക്കാരാണ്. ഇപ്പോഴും അവർ ബുദ്ധിപരമായാണ് കളിക്കുന്നത്, ഇപ്പോഴത്തെ ലോക സാഹചര്യത്തിലും അവർ റഷ്യയുടെ കൂടെയാണ് നിൽക്കുന്നത് , കാരണം അവർക്ക് ധാരാളം സൈനിക ഉപകരണങ്ങൾ ലഭിക്കുന്നത് അവിടെ നിന്നാണ്, ”നിക്കി ഹേലി പറഞ്ഞു
അതെ സമയം അമേരിക്കയുമായി ഒരു പങ്കാളിത്തത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ നിക്കി ഹാലി, പക്ഷെ അതിന് അമേരിക്ക കുറച്ചു കൂടി നേതൃത്വ പാടവം കാണിക്കേണ്ടതുണ്ട് എന്നും വ്യക്തമാക്കി. അമേരിക്കയെ ഇപ്പോൾ ഒരു നേതാവായല്ല ഇന്ത്യ കാണുന്നത്, അമേരിക്ക ഇപ്പോൾ ദുർബലർ ആണ് എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്, അത് കൊണ്ട് തന്നെ ഇന്ത്യ ഇപ്പോൾ അമേരിക്കയെ വിശ്വസിക്കുന്നില്ല. ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിട്ടുണ്ട്, ഇന്ത്യ അമേരിക്കൻ പക്ഷത്തേക്ക് വരാൻ ആഗ്രഹിക്കുന്നു അതെ സമയം അവർ നമ്മെ വിശ്വസിക്കുന്നുമില്ല. കാരണം നമ്മൾ ഇപ്പോൾ നേതൃത്വ പാടവം പ്രകടിപ്പിക്കാത്തത് കൊണ്ട് തന്നെ. നിക്കി ഹാലി കൂട്ടിച്ചേർത്തു.
മണലിനുള്ളിൽ തലയിട്ട് ഒന്നുമറിയില്ല എന്ന രീതിയിൽ അമേരിക്കയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നും, നമ്മൾ നേതൃത്വ പാടവം പ്രകടിപ്പിക്കാൻ സമയം ആയെന്നും അപ്പോൾ മാത്രമേ നമ്മുക്കിടെ സഖ്യകക്ഷികൾ നമ്മെ വിശ്വസിക്കാൻ തുടങ്ങൂ എന്നും നിക്കി ഹാലി കൂട്ടിച്ചേർത്തു
Discussion about this post