എറണാകുളം: വീണ്ടും കിടിലൻ ഓഫറുകളുമായി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ. ആമസോണിന്റെ ഹോം ഷോപ്പിംഗ് സ്പ്രീ ആരംഭിച്ചു. ഫെബ്രുവരി 11ന് വരെയാണ് ഓഫറുകൾ ലഭിക്കുക. ഹോം, കിച്ചൺ, ഔട്ട്‌ഡോർ ഉൽപ്പന്നങ്ങളുടെ മികച്ച ബ്രാന്റുകൾ ഇനി മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. 40 ശതമാനം വരെ ഓഫറുകളാാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
അവാനി, ബജാജ്, പീജിയൺ, പ്രസ്റ്റീജ്, എന്നിവയുൾപ്പടെയുള്ള പ്രമുഖ ബ്രാന്റുകളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകൾ ഉണ്ടാകും. 40 ശതമാനം ഓഫറുകൾക്ക് പുറമേ വിവിധ ബാങ്ക് കാർഡുകളിലും ഓഫറുകൾ നൽകും. സിഐടിഐ, ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, എന്നിവയിലും 1250 രൂപയുടെ ഇഎംഐ ട്രാൻസാക്ഷനിലും 1000 രൂപ വരെ ഡിസ്‌ക്കൗണ്ട് നേടാം.
1500 രൂപയുടെ മിനിമം പർച്ചേസിൽ 300 രൂപ അധിക ഡിസ്‌കൗണ്ടും ലഭിക്കും. ഇതിനോടൊപ്പം, വാലെന്റൈൻസ് ഗിഫ്‌റ് കോംബോ, ബെഡ്ഷീറ്റ് ആൻഡ് മാട്രസ്സ്, സ്‌പോർട്ട്‌സ് ആൻറ് ഗാർഡൻ, ഫർണിച്ചറുകൾ, ഹോം ആൻഡ് കിച്ചൺ, ഓട്ടോ പ്രോഡക്ടുകൾക്കും ഓഫറുകൾ ലഭ്യമാകും.
Discussion about this post