വയനാട്: ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനയുടെ ആക്രമണം. പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.
കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ അജിയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച തണ്ണീർ കൊമ്പൻ എന്ന ആന ജനാവസ മേഖലയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ റേഡിയോ കോളർ ഘടിപ്പിച്ച രണ്ട് ആനകളുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചിരുന്നു. ഇതിൽ ബത്തേരി ഭാഗത്ത് കണ്ട ആനയാണ് ഇന്ന് ആക്രമണം നടത്തിയിരിക്കുന്നത്. കാട്ടാന നിലവിൽ കുറുവ കാടുകൾ അതിരിടുന്ന ജനവാസ മേഖലയിൽ ആണ് ഉള്ളത്. ആനയെ തിരികെ വനത്തിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Discussion about this post