തിരുവനന്തപുരം: ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ കുരുക്ക് ഇനിയും മുറുകും. പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. സന്ദീപിനെ രണ്ട് തവണകളായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടെ റിപ്പോർട്ട് ആണ് പുറത്ത് വന്നത്. മാനസിക തകരാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പലതവണ പ്രതി കോടതിയെ സമീപിച്ചിരുന്നത്. ഇതോടെ പ്രതിയുടെ മാനസിക നില പരിശോധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ, യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ, ഈ പേര് പറഞ്ഞ് സന്ദീപിന് ഇനി േകസിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല.
ആദ്യം വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് പത്ത് ദിവസം പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഈ റിപ്പോർട്ടും സന്ദീപിന് എതിരാണ്.
നേരത്തെ സന്ദീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അദ്ധ്യാപന ജോലിയിൽ നിന്നും പിരിച്ചു വിട്ട ഉത്തരവ് പിൻവലിക്കാനുള്ള നീക്കവും സന്ദീപ് നടത്തുന്നുണ്ട്. ഒായൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി പത്മകുമാറിനൊപ്പം അതിസുരക്ഷാ വിഭാഗത്തിലാണ് സന്ദീപിനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്.
Discussion about this post