വാഷിംഗ്ടൺ: തൊട്ടിലെന്ന് കരുതി അമ്മ ഓവനിൽ ഉറക്കി കിടത്തിയ കുഞ്ഞിന് ദാരുണാന്ത്യം. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് സംഭവം നടന്നത്. ദുരന്തം അറിഞ്ഞ് മറ്റുള്ളവർ എത്തുമ്പോൾ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി പോലീസ് പറഞ്ഞു.
എങ്ങനെയാണ് ഇത്തരമൊരു അപകടം സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരണം പോലീസ് നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.കുട്ടിയുടെ മരണത്തിലേക്ക് നയിച്ച അപകടമായതിനാൽ കുഞ്ഞിന്റെ അമ്മ 26 കാരിയായ മരിയ തോമസിനെതിരെ കേസെടുത്തു.
എന്നാൽ മരിയ തോമസ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് മരിയയുടെ സുഹൃത്ത് പറഞ്ഞു. മരിയ തോമസിനെ ജാക്സൺ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ പ്രവേശിപ്പിച്ചു.
Discussion about this post