ന്യൂഡൽഹി: രാജ്യത്ത് ബഹുഭാര്യത്വം കുറയുന്നതായി കണക്കുകൾ. കുടുംബാരോഗ്യ സർവ്വേയിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 20052006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കിൽ 2019-21ൽ 1.4 ശതമാനമായി കുറഞ്ഞു.
2011ലെ സെൻസസ് പ്രകാരം 28.65 കോടി വിവാഹിതരായ പുരുഷന്മാരും 29.3 കോടി വിവാഹിതരായ സ്ത്രീകളുമാണ് ഇന്ത്യയിലുള്ളത്. 65.71 ലക്ഷമാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. ‘ഭർത്താവിന് നിങ്ങൾക്കു പുറമേ, മറ്റ് ഭാര്യമാരുണ്ടോ’ എന്ന ചോദ്യം സമീപകാലത്ത് കുടുംബാരോഗ്യ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ബഹുഭാര്യാത്വം കുറയുകയാണെന്നാണ് കുടുംബാരോഗ്യ സർവേയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.








