അബുദാബി: പ്രവാസികളായ ഇന്ത്യൻ പൗരന്മാരെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ആഴത്തിലാക്കാനുള്ള നമ്മുടെ പ്രവാസികളുടെ ശ്രമങ്ങൾ മഹത്തരമാണ്. യുഎഇയിലെ ഇന്ത്യൻ പ്രവാസികളിൽ ഒരാളാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
‘ഇന്ത്യൻ പൗരന്മാരായ പ്രവാസികളെ കുറിച്ച് അഭിമാനം തോന്നുന്നു. ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ആഴത്തിലാക്കാനുള്ള നമ്മുടെ പ്രവാസികളുടെ ശ്രമങ്ങൾ മഹത്തരമാണ്. ഈ വൈകുന്നേരം അഹലാൻ മോദി പരിപാടിയിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികളിൽ ഒരാളാകാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഈ അനുസ്മരണീയമായ ദിവസത്തിൽ പങ്കുചേരൂ’- അദ്ദേഹം എക്‌സിൽ കുറിച്ചു.
യുഎഇയിലെ പ്രതികൂല കാലാവസ്ഥയിലും 2,500-ലധികം ആളുകളാണ് ഇന്നലെ അഹ്ലാൻ മോദി’ പരിപാടിയുടെ തയ്യാറെടുപ്പുകളിൽ മുഴുകിയിരുന്നത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തുന്ന പ്രധാനമന്ത്രി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്ലൻ മോദി’ പരിപാടിയെ അഭിസംബോധന ചെയ്യും. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 65,000 കടന്നതോടെ രജിസ്‌ട്രേഷൻ അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
Discussion about this post