ചെന്നൈ: നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി ആശുപത്രി വിട്ടു. സ്‌ട്രോക്ക് വന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെയാണ് ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയത്. ആരോഗ്യവാനാണെന്നും ഭക്ഷണകാര്യത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്നും മിഥുൻ ചക്രവർത്തി പ്രതികരിച്ചു. ആരോഗ്യം ശ്രദ്ധിക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ശകാരിച്ചതായി മിഥുൻ ചക്രവർത്തി പറഞ്ഞു. ഞായറാഴ്ച ഫോണിൽ വിളിച്ചാണ് ശകാരിച്ചത് .
താൻ രാക്ഷസനെ പോലെയാണ് താൻ ഭക്ഷണം കഴിച്ചിരുന്നതെന്നും അതിനുള്ള ശിക്ഷ തനിക്ക് കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഹാരം കഴിക്കുന്നതിൽ കുറച്ച് ഒക്കെ നമ്മൾ നിയന്ത്രണം ഏർപ്പെടുത്തണം. ഇല്ലെങ്കിൽ എന്റെ അവസ്ഥ വരും. മധുരം കഴിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഒരു തെറ്റുദ്ധാരണ പ്രമേഹരോഗികളിലുണ്ട്. അത് പാടില്ല. ഭക്ഷണക്രമം നിയന്ത്രിക്കാൻ അഭ്യർത്ഥിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം ഉറപ്പു നൽകി. പിതാവ് ആരോഗ്യവാനാണെന്നും എല്ലാവരുടെയും പ്രാർഥനയ്ക്ക് നന്ദിയുണ്ടെന്നും മിഥുൻ ചക്രവർത്തിയുടെ മകൻ നമശി ചക്രവർത്തി എക്‌സിൽ കുറിച്ചു.
ശാസ്ത്രി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊൽക്കത്തയിലായിരുന്നു താരം. ഇതിനിടെയാണ് നെഞ്ചു വേദന അനുവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അടുത്തിടെ പത്മഭൂഷൺ പുരസ്‌കാരം നൽകി മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു. 1976ൽ മൃഗയ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് സിനിമാ രംഗത്തേക്ക് വരുകയായിരുന്നു. സുമൻ ഘോഷിന്റെ സംവിധാനത്തിൽ 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രബർത്തി ഒടുവിൽ അഭിനയിച്ചത്. ഹിന്ദി , ബംഗാളി , ഒഡിയ , തമിഷ് , തുടങ്ങിയ ഒട്ടേറെ ഭാഷകളിലായി 350 ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.










Discussion about this post