മലപ്പുറം : മലപ്പുറം കൊണ്ടോട്ടിയിൽ യുവതിയായ അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ. കൊണ്ടോട്ടി ഗവൺമെന്റ് എൽ പി സ്കൂൾ അദ്ധ്യാപികയായ ആബിദ എന്ന 35 വയസ്സുകാരിയെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കൊളത്തൂർ നീറ്റാണിമ്മലിലെ വീട്ടിൽ വച്ച് ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു ആബിദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ധ്യാപകനായ ഇവരുടെ ഭർത്താവ് ഷാജുദീൻ ഈ സമയം പുറത്തു പോയിരിക്കുകയായിരുന്നു. ദമ്പതികളുടെ മക്കൾ മദ്രസയിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് ഉമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളുടെ കരച്ചിൽ കേട്ട് സമീപവാസികളായ വീട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയ ശേഷമാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
Discussion about this post