പത്തനംതിട്ട; ആൾമാറാട്ട കേസിൽ സിപിഎം നേതാവിനെതിരെ പാർട്ടി അന്വേഷണം. ഗുണ്ടാ നേതാവിൻറെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആൾമാറാട്ടം നടത്തിയെന്ന വിചിത്ര പരാതിയിൽ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ നേതാവ് ലോക്കൽ സെക്രട്ടറിയാണെന്ന് പറഞ്ഞ് ഗുണ്ടാ നേതാവിൻറെ വിവാഹം നടത്താൻ ഇടനിലക്കാരനായി നിന്നുവെന്നാണ് പരാതി. ഏരിയ സെക്രട്ടറി നേരിട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി അന്വേഷിച്ചപ്പോഴാണ് ആൾമാറാട്ടത്തെക്കുറിച്ച് അറിഞ്ഞത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ നിലവിൽ പാർട്ടി അന്വേഷണം നേരിടുന്ന ആളാണ് പ്രകാശ് ബാബു.
Discussion about this post