ഡല്‍ഹി: പശ്ചിമബംഗാളിലെ മാല്‍ഡയിലുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മാല്‍ഡയിലുണ്ടായ കലാപം രാജ്യ സുരക്ഷയെ ബാധിക്കുന്നതാണ്.
മമത ബാനര്‍ജി പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മാല്‍ഡയിലെ സ്ഥിതിഗതികള്‍ അന്വേഷിക്കാനെത്തിയ ബി.ജെ.പി എം.പിമാരെ റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞ് മടക്കി അയച്ചിരുന്നു.
മാല്‍ഡയില്‍ കലാപം നടത്തിട്ടില്ലെന്നായിരുന്നു നേരത്തെ മമത ബാനര്‍ജി പ്രതികരിച്ചിരുന്നത്. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് മുസ്ലിം സംഘടന നടത്തിയ റാലിയ്ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്.
Discussion about this post