കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ യുവാവ് രക്ഷപ്പെട്ടു. ബംഗാൾ സ്വദേശി അംസാദ് ഹുസൈൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ, ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് സംഭവം.
Discussion about this post