ന്യൂഡൽഹി: കോൺഗ്രസിന്റെ അധികാരഭ്രമത്തിനെതിരെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. കുടുംബത്തിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ നോക്കുന്നവർ പാവങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു.
”എന്താണ് ഇൻഡി മുന്നണിയുടെ ലക്ഷ്യം? ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. സോണിയ ഗാന്ധിയുടെ ലക്ഷ്യം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ്. പവാർ സാഹിബിനു മകളെ മുഖ്യമന്ത്രിയാക്കുകയാണു ലക്ഷ്യം. മമതാ ബാനർജിക്ക് മരുമകനെ മുഖ്യമന്ത്രിയാക്കുകയാണു ലക്ഷ്യം. സ്റ്റാലിനും ലാലു പ്രസാദിനും ഉദ്ധവ് താക്കറെയ്ക്കും മക്കളെ മുഖ്യമന്ത്രിയാക്കുക തന്നെയാണു ലക്ഷ്യം. തന്റെ മകനെ മുഖ്യമന്ത്രിയാക്കിയതു ഉറപ്പിക്കാൻ മുലായം സിങ് യാദവിനായി. കുടുംബത്തിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ നോക്കുന്നവർ പാവങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നില്ല” അമിത് ഷാ പറഞ്ഞു.
ഇൻഡി ഏഴ് കുടുംബങ്ങളുടെ സഖ്യമെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളത് കുടുംബ പാർട്ടികളുടെ സഖ്യമാണെന്ന് അമിത് ഷാ പറഞ്ഞു. പത്തു വർഷത്തിനുള്ളിൽ കുടുംബ രാഷ്ട്രീയവും അഴിമതിയും ജാതി വാദവും നരേന്ദ്ര മോദി ഇല്ലാതാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആത്മാവ് തകർത്തത് കോൺഗ്രസാണ്. അഴിമതിയും സ്വജനപക്ഷപാതവും ജാതീയതയും ജനാധിപത്യത്തിൽ കൂട്ടികലർത്തിയായിരുന്നു കോൺഗ്രസ് രാജ്യം ഭരിച്ചത്. എന്നാൽ പത്തുവർഷത്തെ നരേന്ദ്രമോദി ഭരണം ഇവയെ എല്ലാം തുടച്ചുനീക്കിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
Discussion about this post