ലാഹോർ; പാകിസ്താനിലെ അധോലോക ഗുണ്ടയായ അമീര് ബാലജ് ടിപ്പു കൊല്ലപ്പെട്ടു. ലാഹോറിൽ ചുങ് മേഖലയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കവെ അജ്ഞാതർ എത്തി വെടിവച്ചു കൊല്ലുകയായിരുന്നു.
2010 ൽ അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിൽ മാരകമായ ആക്രമണത്തിന് ഇരയായ ടിപ്പു ട്രക്കൻവാല എന്ന ആരിഫ് അമീറിന്റെ മകനാണ് അമീർ ബാലജ് ടിപ്പു.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, അക്രമി ബാലാജിനും മറ്റ് രണ്ട് അതിഥികൾക്കും നേരെ വെടിയുതിർക്കുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രത്യാക്രമണത്തിൽ ബാലാജിന്റെ സായുധ കൂട്ടാളികൾ തിരിച്ചടിച്ചു, അതിന്റെ ഫലമായി അക്രമിയും കൊല്ലപ്പെട്ടു. പിന്നാലെ ബാലജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.












