ഡല്‍ഹി: തനിക്കെതിരെ മാനനഷ്ട്ടത്തിനു കേസു കൊടുത്ത അരുണ്‍ജെയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു ലക്ഷം വോട്ടിനു തെരഞ്ഞെടുപ്പിനു പരാജയപ്പെട്ടവര്‍ക്ക് എന്തു പെരുമയാണ് നഷ്ട്ടപ്പെടാനുള്ളതെന്നായിരുന്നു കെജ്‌രിവാളിന്റെ ചോദ്യം. ഡെല്‍ഹി കോടതിയില്‍ കെജ്‌രിവാള്‍ സമര്‍പിച്ച പ്രസ്താവനയിലാണ് ജെയ്റ്റ്‌ലിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍.
ജെയ്റ്റ്‌ലിയ്ക്കുണ്ട് എന്ന് അവകാശപ്പെടുന്ന പൊതുസ്വീകാര്യത നിലനില്‍ക്കാത്തതും കെട്ടിചമച്ചതുമാണ് എന്നാണ് കെജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞത്.
ജെയ്റ്റ്‌ലിയുടെ വ്യക്തിജീവിതം സംബന്ധിച്ചല്ല താന്‍ പരസ്യ പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പൊതു സമൂഹത്തില്‍ തനിക്ക് മികച്ച പെരുമയുണ്ടെന്ന ജെയ്റ്റ്‌ലിയുടെ അവകാശവാദം ബാലിശമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍വിജയം നേടിയപ്പോഴും അമൃത്സറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ജെയ്റ്റ്‌ലി ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റു.
ഹനിക്കപ്പെടുന്ന സമ്മിതി അദ്ദേഹത്തിനില്ലെന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. ജെയ്റ്റ്‌ലിയുടെ ആരോപണങ്ങളെ ഖണ്ഡിച്ചുള്ള വാദങ്ങള്‍ക്കു പുറമെ അദ്ദേഹം അധ്യക്ഷനായ കാലത്ത് ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും മറുപടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്
ഡിഡിസിഎയുടെ തലപ്പത്ത് 13 വര്‍ഷം ഉണ്ടായിരുന്ന അരുണ്‍ ജയ്റ്റ്‌ലിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് കെജ്രിവാളും എഎപിയും ആരോപിച്ചിരുന്നു. തുടര്‍ന്ന് കെജ്‌രിവാളിനും എഎപിയുടെ അഞ്ച് നേതാക്കള്‍ക്കുമെതിരെ ജയ്റ്റ്‌ലി പാട്യാല കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Discussion about this post