ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടക്കമുള്ള കോണ്‍സുലേറ്റുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ ചാവേര്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ വെടിവയ്പുമുണ്ടായി. ഇന്ത്യന്‍ കോണ്‍സുലേറ്റിന് 200 മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനമുണ്ടായത്. അതേ സമയം ഇന്ത്യന്‍ കോണ്‍സുലേറ്റ് തന്നെയാണോ ലക്ഷ്യമെന്ന കാര്യം വ്യക്തമല്ല.
ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് സമീപം 10 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
Discussion about this post