ന്യൂഡൽഹി : ബംഗ്ലാദേശിൽ അടുത്തിടെ ചില കോണുകളിൽ നടന്ന ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകളെ തുറന്നെതിർത്ത് ബംഗ്ലാദേശിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ബംഗ്ലാദേശ് ഇസ്ലാമി ഫ്രണ്ട്. ബംഗ്ലാദേശ് ഇസ്ലാമി ഫ്രണ്ട് സെക്രട്ടറി ജനറൽ എസ് യു എം അബ്ദുസമദ് ആണ് ചൊവ്വാഴ്ച ഇന്ത്യക്കെതിരെ ചില കോണുകളിൽ നടക്കുന്ന ഓൺലൈൻ കാമ്പെയ്‌നിനെതിരെ ആഞ്ഞടിച്ചത്.
തന്റെ ന്യൂ ഡൽഹി സന്ദർശന വേളയിലാണ് അദ്ദേഹം ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകളെ കുറിച്ച് മനസ്സ് തുറന്നത്. ചില തീവ്രവാദികളും എതിർ പാർട്ടിയുടെ ആൾക്കാരും അവരുടെ സ്വകാര്യ ലാഭത്തിനായി തെറ്റായ വിവരങ്ങളും വെറുപ്പും പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് അയൽക്കാർ തമ്മിലുള്ള നല്ല ബന്ധം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കി.
ബംഗ്ലാദേശിലെ ഡിജിറ്റൽ ഫോറൻസിക്‌സ് ആൻഡ് റിസർച്ച് ആൻഡ് അനലിറ്റിക്‌സ് സെൻ്റർ നടത്തിയ റിപ്പോർട്ട് സോഷ്യൽ മീഡിയയിലെ ബഹിഷ്‌കരണ പ്രവണത സ്വാഭാവികമായി ഉരുത്തിരിഞ്ഞ് വന്നതല്ലെന്ന് വ്യക്തമാക്കുന്നുണ്ട്
“ഈ പ്രവണതയെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, ഈ പ്രചാരണം ആരംഭിച്ച സംഘം എല്ലായ്പ്പോഴും ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട് . അവരിൽ നിരവധി ഉപയോക്താക്കൾ ഒന്നുകിൽ ബംഗ്ലാദേശിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായി (പ്രധാനമായും ബിഎൻപി) പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ അവരുടെ പിന്തുണക്കാരാണെന്ന് സ്വയം അവകാശപ്പെടുന്നു”, ഡിഎഫ്ആർഎസി റിപ്പോർട്ട് പറയുന്നു
വസ്തുതാ പരിശോധനയിലും വിദ്വേഷ പ്രസംഗം തിരിച്ചറിയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കക്ഷിരഹിതവും സ്വതന്ത്രവുമായ മാധ്യമ സ്ഥാപനമാണ് D-FRAC.









Discussion about this post