ന്യൂഡൽഹി: ഇന്ത്യൻ ഉത്പാദന മേഘലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച ഇന്ത്യയിൽ നിർമ്മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി യൂറോപ്പിലെ മൂന്ന് ബാൾട്ടിക് രാജ്യങ്ങളിലൊന്നായ എസ്തോണിയ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ പ്രതിരോധ മേഖലയിൽ യുദ്ധ ഉപകരണങ്ങൾ നിർമ്മിക്കുവാനാണ് എസ്തോണിയ ലക്ഷ്യമിടുന്നത്.
ഭാരതത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചിലവ് വളരെ കുറവാണെന്നതും, വളരെയധികം വിദ്യാഭ്യാസമുള്ള തൊഴിൽ ശക്തിയാണ് ഇവിടെയുള്ളതെന്നതുമാണ് പ്രധാന ആകർഷണമായി എസ്തോണിയ കണക്കാക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ വച്ച് നിർമ്മിക്കുമ്പോൾ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും. കൂടാതെ, ഞങ്ങൾക്ക് ഉൽപ്പാദനം വർധിപ്പിക്കാനും മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് വിൽക്കാനും കഴിയും,” എസ്റ്റോണിയൻ വിദേശകാര്യ മന്ത്രി മർഗസ് ത്സാക്ന പറഞ്ഞു.
ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള എസ്റ്റോണിയയുടെ അജണ്ടയിൽ ഉള്ള പ്രധാന ഉത്പന്നം മൾട്ടി-റോൾ ആളില്ലാ ഗ്രൗണ്ട് വെഹിക്കിൾ ആണ്, നിലവിൽ അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നിവരുടെ കൈവശം ആണിതുള്ളത് . വെടിയുതിർക്കുന്നതിനും നും യുദ്ധോപകരണങ്ങൾ വിതരണം ചെയ്യാനും നിരീക്ഷണത്തിനും വരെ ഈ വാഹനം പ്രയോജനപ്രദമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഇത് പ്രവർത്തിപ്പിക്കുന്നതിന് ആൾക്കാരെ ആവശ്യമില്ലാത്തതിനാൽ, ഓപ്പറേഷൻ സമയത്ത് സൈനികരുടെ നഷ്ടം കുറയ്ക്കാൻ ഈ വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കഴിയും.
ഇന്ത്യയിൽ വച്ച് നിർമ്മിക്കാൻ എസ്തോണിയ ആഗ്രഹിക്കുന്ന മറ്റൊരു ഉത്പന്നം യുദ്ധ സാഹചര്യത്തിൽ പെട്ടെന്ന് നിർമ്മിക്കാൻ കഴിയുന്ന ഫീൽഡ് ഹോസ്പിറ്റലുകൾ ആണ്. നിലവിൽ ഉക്രൈൻ യുദ്ധമുഖത്ത് ഇത് ഉപയോഗിച്ച് വരുന്നു. ഹോസ്പിറ്റലുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അടിയന്തര ഘട്ടത്തിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ് എസ്തോണിയയുടെ ഈ ഫീൽഡ് ഹോസ്പിറ്റലുകൾ. അതായത് ഒന്നര മണിക്കൂറിനുള്ളിൽ ഈ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കാൻ കഴിയും.
നിലവിൽ, അനവധി ഫീൽഡ് ആശുപത്രികൾ ഉക്രെയ്നിൽ പ്രവർത്തിക്കുന്നു. ഈ രണ്ട് സംവിധാനങ്ങളും, പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ കാഴ്ചപ്പാടിന് അനുസൃതമായി , ലോകത്തിന് വേണ്ടി ഇന്ത്യയിൽ നിർമിക്കുക എന്ന പദ്ധതിയുടെ ഭാഗമാകും എന്നാണ് എസ്തോണിയ വിശ്വസിക്കുന്നത്









