പത്തനംതിട്ട: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേൽപ്പിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലാണ് സംഭവം. പ്രതി അജീഷ് ബാലനാണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. റാന്നി സ്റ്റേഷൻ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്തിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
വ്യാഴാഴ്ച്ച രാത്രിയാണ് മദ്യപിച്ച് ബഹളം വയ്ക്കുുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജീപ്പിൽ വച്ചും ഇയാൾ അക്രമാസക്തനായിരുന്നു. സ്റ്റേഷനിൽ വച്ചും ഇയാൾ ബഹളം വച്ചിരുന്നു. രാവിലെ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോൾ അജീഷ് ഡോക്ടറെ അസഭ്യം പറഞ്ഞു. ഇതോടെ പോലീസ് ഉദ്യോഗസ്ഥൻ പ്രതിയെ പിടിച്ചു വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിനെ പ്രതി കടിച്ചത്.
മദ്യപിച്ച് ബഹളം വച്ചത് കൂടാതെ, പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന വകുപ്പും അജീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post