ഹരിയാന :ചൂടുവെള്ളത്തിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം . സോഹ്ന പ്രദേശത്തെ ദംദാമ ധനി ഗ്രാമത്തിലാണ് സംഭവം. തിങ്കാളാഴ്ചയാണ് കുട്ടി ചൂട് വെള്ളത്തിൽ വീണത്. ചികിത്സയിലിരിക്കെയാണ് രണ്ട് വയസ്സുകാരൻ മരണപ്പെട്ടത്.
കുട്ടിയുടെ അമ്മ ഒരു ബക്കറ്റ് ചൂടുവെള്ളവുമായി വീടിന്റെ ടെറസിൽ കുട്ടിയെ കുളിപ്പിക്കാൻ കൊണ്ടുപോയി. കുട്ടിയെ അവിടെ തന്നെ ഇരുത്തി അമ്മ പോവുകയായിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം അവർ മടങ്ങിയെത്തി നോക്കിയപ്പോഴാണ് മകൻ ബക്കറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാൽ സഫ്ദർജംഗ് ആശുപത്രിയിലേക്ക് റഫർ ചെയുകയും ചെയ്തു. ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സിആർപിസി സെക്ഷൻ 174 പ്രകാരം പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട് . കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്നും പോലീസ് പറഞ്ഞു.










