ആലപ്പുഴ: മൈക്കും ക്യാമറയും ഓൺ ആണെന്ന് ഓർത്തില്ല, പത്രസമ്മേളനത്തിൽ അസഭ്യം പറഞ്ഞ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വീണ്ടും വെട്ടിലായി. ‘സമരാഗ്നി’യുടെ ഭാഗമായി ആലപ്പുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിന് ഇടയായിരുന്നു സുധാകരന്റെ അസഭ്യപ്രയോഗം. വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്താത്തതായിരുന്നു സുധാകരനെ ചൊടിപ്പിച്ചത്. മൈക്ക് ഓൺ ആണെന്ന് പറഞ്ഞ് അദ്ദേഹത്തെ നേതാക്കൾ ഓർമിപ്പിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനകം പ്രചരിച്ചു കഴിഞ്ഞു. മാദ്ധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് ഇയാളിതെവിടെ പോയി എന്നാണ് അശ്ലീല പദപ്രയോഗത്തോടെ കെപിസിസി അദ്ധ്യക്ഷൻ ചോദിച്ചു. ഇത് വളരെ മോശം പരിപാടിയാണ്. ഒന്ന് വിളിച്ച് നോക്ക് എന്ന് സുധാകരൻ പറയുന്നതും വീഡിയോയിൽ കാണാം. സംഭവം കൈവിട്ടു പോകുന്നെന്ന് മനസിലാക്കിയതോടെ, കൂടുതൽ സംസാരിക്കരുത്, മൈക്ക് ഓൺ ആണെന്ന് ഷാനി മോളും പ്രസിഡന്റേ ക്യാമറയും ഓൺ ആണെന്ന് ബാബു പ്രസാദും മുന്നറിയിപ്പ് നൽകി. ഇതോടെയാണ് സുധാകരൻ ഒന്ന് അടങ്ങിയത്.
നേരത്തെയും വാർത്താ സമ്മേളനത്തിനിടെ വിഡി സതീശനും സുധാകരനും തമ്മിൽ വാക്ക്പോര് നടത്തിയത് വാറത്തയായിരുന്നു. പുതുപ്പള്ളി തിരിഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആദ്യം ആരു സംസാരിക്കണം എന്നതിനെ കുറിച്ച് ഇരുവരും ഇടഞ്ഞത്.
Discussion about this post