റായ്പൂർ: ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷ സേന. സുക്മ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.
ഇന്നലെ രാത്രി ബുർക്കലങ്ക ജംഗിൾ ഏരിയയിലായിരുന്നു ഏറ്റുമുട്ടൽ. ഡിആർജി ജവാൻമാരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർജി പ്രദേശത്ത് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടത്തോടെ കമ്മ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതിൽ സുരക്ഷ സേന തിരിച്ചടിച്ചപ്പോഴാണ് ഭീകരർ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടക്കുകയാണെന്നും എസ്പി അറിയിച്ചു.
ഈ മാസം 18-ന് ഛത്തിസ്ഗഡിലെ ബീജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സായുധ സേനാംഗം വീരമൃത്യു വരിച്ചിരുന്നു. സിഎഎഫ് ടീമിനെ നയിച്ചിരുന്ന കമാൻഡർ തിജൗ റാം ഭുര്യയാണ് വീരമൃത്യു വരിച്ചത് .
Discussion about this post