മാല്‍ഡയെ ഓര്‍മ്മയില്ലേ…? 1500 കോടി രൂപയുടെ കള്ളനാട്ടുകള്‍ ഇന്ത്യയിലേക്ക് കടത്താന്‍ കവാടമായി നിന്നു എന്ന് എന്‍ഐഎ ആരോപിച്ച മാല്‍ഡ എന്ന മിനി പാക്കിസ്ഥാനെ…വര്‍ഷങ്ങളായി തുടരുന്ന രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അക്രമത്തിന്റെയും ഇടനിലമായ മാല്‍ഡയെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിസ്സംഗതയോടെ ഒഴിവാക്കിയതിന്റെ കൂടി പരിണിതിയായിരുന്നു ഈയിടെ അവിടെ അരങ്ങേറിയ വര്‍ഗ്ഗീയ കലാപമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ജൂണില്‍ കള്ളനോട്ടുകളുമായി രണ്ട് പേര്‍ ബിഎസ്എഫ് പിടിയിലായതോടെയാണ് മാല്‍ഡ ചുറ്റിപറ്റി പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് റാക്കറ്റിനെ പറ്റി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് വിവരം ലഭിക്കുന്നത്. മാല്‍ഡ അതിര്‍ത്തി വഴി 1500 കോടി രൂപയോളം രാജ്യത്തേക്ക് പമ്പ് ചെയ്തുവെന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്. പാക്കിസ്ഥാനില്‍ അച്ചടിച്ച കറന്‍സികള്‍ ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു വന്‍ റാക്കറ്റ് ചെയ്ത് കൊണ്ടിരുന്നത്.
സാജിദുല്‍ ഹഖ്, അന്‍വര്‍, ജമാല്‍ ഷെയ്ഖ്, അക്രം ഹബിബുല്‍ റഹ്മാന്‍, അബ്ദുള്‍ മുത്തലിഖ്, പ്രശാന്ത് മൊണ്ഡല്‍, തുടങ്ങി നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ ഇത്തരത്തില്‍ എളുപ്പത്തില്‍ കള്ളനോട്ട് കടത്താവുന്ന അതിര്‍ത്തി പ്രദേശമാണ് മാല്‍ഡ എന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കള്ളപണ റാക്കറ്റിന്റെ സഹായത്തോടെ വിവിധ ഗ്രൂപ്പുകള്‍ മാല്‍ഡയില്‍ വളരുകയും ചെയ്തു.
അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ കള്ളനോട്ട് സംഘം നിശബ്ദമായിരുന്നു. എന്നാല്‍ മേഖലയില്‍ ഇവരുടെ നിശബ്ദ പ്രവര്‍ത്തനം കണ്ടെത്താനും തടയാനും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മതഗ്രൂപ്പുകളെ വളര്‍ത്തി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം സംഘങ്ങള്‍ സഹായം നല്‍കിയോ തുടങ്ങിയ കാര്യങ്ങളില്‍ കാര്യമായ അന്വേഷണവും നടക്കുന്നില്ല.
വളരെ നിസ്സാരമെന്ന് കരുതാവുന്ന ഒരു വ്യക്തിയുടെ മതപരമായ പ്രസ്താവനയെ തുടര്‍ന്നാണ് മാല്‍ഡയില്‍ ദിവസങ്ങളോളം നീണ്ട കലാപം അരങ്ങേറിയത്. അന്‍പതോളം വാഹനങ്ങള്‍ തകര്‍ക്കുകയും, ഒരു വിഭാഗം മതത്തില്‍ പെടുന്നവരെ അക്രമി സംഘങ്ങള്‍ തല്ലിയോടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി കടകളും തകര്‍ക്കപ്പെട്ടു. കലാപം തുടഹ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും അത് അമര്‍ച്ച ചെയ്യാന്‍ ബംഗാള്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന ആരോപണം ഉയരുകയാണ്. മമത ബാനര്‍ജിയും, സിപിഎമ്മും, കോണ്‍ഗ്രസും ന്യൂനപക്ഷ വോട്ട് പ്രീണനത്തിന്റെ ഭാഗമായി നിശബ്ദത തുടരുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
മാല്‍ഡയെ പോലുള്ള അതിര്‍ത്തി മേഖലകള്‍ ഇത്തരം സംഘര്‍ഷ ഭൂമിയാകുന്നത് ശത്രുരാജ്യങ്ങളും ഭീകരരും മുതലെടുക്കുമെന്ന ആശങ്കയും ശക്തമാണ്.
Discussion about this post