ന്യൂഡൽഹി: കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സഖ്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഭാരതീയ ജനതാ പാർട്ടി എംപി പർവേഷ് വർമ, ഈ സഖ്യം ഡൽഹിയിലെ ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതായിരിക്കുമെന്നു പറഞ്ഞ അദ്ദേഹം ഡൽഹിയിലെ ജനങ്ങൾ 15 വർഷത്തെ ഷീല ദീക്ഷിത്തിന്റെ ഭരണം അവസാനിപ്പിച്ച് കെജ്രിവാളിനെ അധികാരത്തിലെത്തിച്ചത് കോൺഗ്രസുമായി കൈകോർക്കാനല്ലെന്നും കൂട്ടിച്ചേർത്തു.
ഡൽഹി ലോക്സഭാ സീറ്റുകൾക്കായുള്ള സീറ്റ് വിഭജന ചർച്ചകൾ 4:3 ഫോർമുലയിൽ ഇരു പാർട്ടികളും അവസാനിപ്പിച്ചതോടെയാണ് വിമർശനവുമായി ബി ജെ പി രംഗത്തെത്തിയത്. എഎപി 4 ലോക്സഭാ സീറ്റുകളിലും കോൺഗ്രസ് 3 സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനമായത്.
15 വർഷം പഴക്കമുള്ള ഷീല ദീക്ഷിത് സർക്കാരിനെ ഡൽഹിയിലെ ജനങ്ങൾ പരാജയപ്പെടുത്തി അരവിന്ദ് കെജ്രിവാളിന് ജനവിധി നൽകി. എന്നാൽ അത് കോൺഗ്രസുമായി വിട്ടുവീഴ്ച ചെയ്യാൻ ആയിരുന്നില്ല, എന്നാൽ ഇത് ഒരു ദിവസം സംഭവിക്കുമെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഇന്നാണ് ആ ദിവസം . ഞാൻ ഈ സഖ്യത്തെ സ്വാഗതം ചെയ്യുന്നു, കാരണം ഇത് ഡൽഹിയിലെ ജനങ്ങൾക്ക് അവരുടെ കണ്ണുകൾ തുറക്കാനും ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് കാണാനും അവസരമൊരുക്കുന്നു പർവേഷ് വർമ്മ പറഞ്ഞു
Discussion about this post