മലായളത്തിൽ സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് ഗിരിഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. ചെറിയൊരു ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന് മൂന്നാം ഞായറാഴ്ചയും ഞെട്ടിക്കുന്ന തുകയാണ് കേരളത്തിൽ നിന്ന് വാരി കൂട്ടിയത്. ഇന്നലെ മാത്രം ചിത്രം കേരളത്തിൽ നിന്ന് രണ്ടരകോടിയിൽ അധിക രൂപ നേടിയിട്ടുണ്ടാകും എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.
പ്രേമലു പുറത്ത് ഇറങ്ങിയിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും ആഗോളതലത്തിൽ എഴുന്നൂറിലധികം തിയറ്റുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. വൈകാതെ ചിത്രം 100 കോടി എന്ന നേട്ടത്തിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ ഭ്രമയുഗം എത്തിയിട്ടും പ്രേമലുവിന് തിയറ്ററുകളിൽ കുടുതൽ ജനശ്രദ്ധ ലഭിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ കുതിപ്പിലും പ്രേമലു തിയറ്ററുകളിൽ നിറഞ്ഞ് തന്നെ പ്രദർശനം നടത്തുന്നുണ്ട്.
ചിത്രം കേരളത്തിൽ നിന്ന് മാത്രം ഒരാഴ്ച കൊണ്ട് വാരി കൂട്ടിയത് പതിനാല് കോടി രൂപയാണ്. നാല് കോടി രൂപ മുടക്ക് മുതലിലാണ് ചിത്രം നിർമ്മിച്ചത് . എന്നാൽ ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ടുതന്നെ മുതൽമുടക്കു തിരിച്ചുപിടിച്ചിരുന്നു. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷക പ്രീതി നേടുന്ന ചിത്രങ്ങളിൽ ഒന്നായിരിക്കുകയാണ് പ്രേമലു. ഫ്രെബുവരി 9 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ വാരം ചിത്രത്തിന് ഏഴ് കോടിയാണ് ബോക്സോഫിസിൽ നിന്ന് നേടിയത്. ആദ്യ ദിനം തൊണ്ണൂറുലക്ഷം കളക്ഷൻ വന്ന സിനിമയ്ക്ക് രണ്ടാം ദിവസം അതിന്റെ ഇരട്ടി തുകയാണ് ലഭിച്ചത്.
നസ്ലിൻ, മമിത എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയതത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Discussion about this post