ഡല്‍ഹി: കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന എന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. കര്‍ഷക ആത്മഹത്യകളും കൃഷിനാശവും തടയുകയാണ് ലക്ഷ്യം.
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 50 ശതമാനം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യവര്‍ഷം പ്രീമിയം ഇനത്തില്‍ സബ്സിഡി നല്‍കുന്നതിന് 5700 കോടിയും രണ്ടാംവര്‍ഷം 7200 കോടിയും മൂന്നാം വര്‍ഷം 8800 കോടിയും കേന്ദ്രസര്‍ക്കാര്‍ നീക്കിവെക്കും.
പ്രകൃതിദുരന്തം മൂലമുണ്ടാകുന്ന കൃഷി നഷ്ടത്തിന് പൂര്‍ണ പരിരക്ഷ നല്കുന്ന രീതിയിലാണ് പദ്ധതിയെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, വെങ്കയ്യനായിഡു, രാധാമോഹന്‍ സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 ശതമാനംവരെ പ്രീമിയം കര്‍ഷകര്‍ നല്‍കണമെന്നാണ് നിലവിലെ പദ്ധതിയുടെ വ്യവസ്ഥ. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവരായിരിക്കും പദ്ധതി നടത്തിപ്പുകാര്‍.
1999 മുതല്‍ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതി പ
Discussion about this post