ലക്‌നൗ: ഉത്തർപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് വോട്ടിങ്ങിനിടെ സമാജ് വാദി പാർട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജി വച്ചു. പാണ്ഡെ എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കാനും ബിജെപിയിൽ ചേരാനും സാധ്യതയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ബിജെപി അദ്ദേഹത്തെ റായ്ബറേലിയിൽ നിന്ന് സ്ഥാനാർത്ഥിയാക്കുകയോ യോഗി മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയോ ചെയ്യുമെന്നും അവർ വ്യക്തമാക്കി . ഇതൊന്നും സംഭവിച്ചില്ലെങ്കിൽ അദ്ദേഹത്തെ ഡെപ്യൂട്ടി സ്പീക്കറാക്കാനും സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ നിർദേശപ്രകാരം ചീഫ് വിപ്പ് മനോജ് പാണ്ഡെയുടെ നെയിംപ്ലേറ്റ് നിയമസഭയിൽ നിന്ന് നീക്കം ചെയ്തു.
വോട്ടെടുപ്പിനിടെ ക്രോസ് വോട്ടിങ്ങിനെ ചൊല്ലിയുള്ള ശക്തമായ ബഹളത്തിനിടയിലാണ് അദ്ദേഹത്തിൻ്റെ രാജി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പാണ്ഡെയും തമ്മിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് രാജി വെക്കാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചത്.
Discussion about this post