പണമിടപാടുകൾക്കായി ഇന്ന് ഗൂഗിളിന്റെ ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ടെക്കി ലോകത്തെ പുതിയ പ്രവചനങ്ങൾ പ്രകാരം ഇനി വരാൻ പോകുന്നത് ഗൂഗിൾ വാലറ്റ് ആപ്പിന്റെ കാലമാണ്. ഗൂഗിൾ പേ ആപ്പിനേക്കാൾ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ കഴിയും എന്നതിനാൽ ഗൂഗിൾ വാലറ്റ് തരംഗം ആവുന്നതോടെ ഗൂഗിൾ പേയുടെ പ്രൗഡി കുറയും എന്നാണ് കണക്കുകൂട്ടപ്പെടുന്നത്.
അമേരിക്ക പോലുള്ള ചില രാജ്യങ്ങളിൽ മിക്ക ആളുകളും ഗൂഗിൾ വാലറ്റിലേക്ക് കൂടുതലായി മാറിയതോടെ ഈ രാജ്യങ്ങളിൽ ഗൂഗിൾ പേ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇ-കൊമേഴ്‌സ് കമ്പനികളിലും റീട്ടെയ്ൽ സ്റ്റോർ ശൃംഖലകളിലും എല്ലാം ഡിജിറ്റൽ വാലറ്റുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. പേറ്റിഎം വാലറ്റ് പോലെയുള്ളവ ഇന്ത്യയിലെ ചില ജനപ്രിയ ഡിജിറ്റൽ വാലറ്റുകളാണ്. ഇതിന് സമാനമായി തന്നെയാണ് ഗൂഗിൾ വാലറ്റിന്റെയും പ്രവർത്തനം.
ഗൂഗിൾ പേ ആപ്പിനേക്കാൾ ഗൂഗിൾ വാലറ്റ് കൂടുതൽ സുരക്ഷിതമാണ്. ഡിജിറ്റൽ രേഖകളും, ടിക്കറ്റുകളും എല്ലാം ഈ വാലറ്റിൽ സൂക്ഷിക്കാനാകും. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും കൂടുതൽ എളുപ്പവും ഗൂഗിൾ വാലറ്റ് ആണ്. ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും കോൺടാക്ട്ലെസ് ഇടപാടുകൾക്കും ഗൂഗിൾ വാലറ്റ് ഉപയോഗിക്കാവുന്നതാണ്.
Discussion about this post