തിരുവനന്തപുരം : ഇസ്തിരിയിട്ട് അലമാരയിൽ വയ്ക്കുന്ന ഷർട്ടിലും മുണ്ടിലും വരെ മരപ്പട്ടി മൂത്രമൊഴിച്ചു വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലിഫ് ഹൗസ് അടക്കമുള്ള സംസ്ഥാനത്തെ ഔദ്യോഗിക വസതികളുടെ നില പാരിതാപകരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കുടിക്കാനുള്ള ഒരു ഗ്ലാസ് വെള്ളം പോലും തുറന്നു വയ്ക്കാൻ പേടിയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ജനങ്ങൾ കരുതുന്നത് മന്ത്രിമാരെല്ലാം താമസിക്കുന്നത് വലിയ സുഖസൗകര്യങ്ങൾ ഉള്ള വീടുകളിൽ ആണെന്നാണ്. എന്നാൽ കുടിവെള്ളത്തിൽ പോലും മരപ്പട്ടി മൂത്രമൊഴിക്കുമോ എന്ന് പേടിച്ചാണ് പലരും ജീവിക്കുന്നത്. കേരളത്തിന്റെ അഭിമാനമായിരുന്ന ഗസ്റ്റ് ഹൗസുകളെ ഇപ്പോൾ ദയാവധത്തിന് വിട്ടിരിക്കുകയാണ് എന്നും പിണറായി വിജയൻ വ്യക്തമാക്കി.
കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പാർപ്പിടസമുച്ചയത്തിന്റെ ശിലാസ്ഥാപനത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഔദ്യോഗിക വസതികൾ പരിതാപകരമായ അവസ്ഥയിലാണെന്ന് അഭിപ്രായപ്പെട്ടത്. കേരളത്തിലെ ഐഐഎസ് ഉദ്യോഗസ്ഥരുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ആക്കുളത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്കായി പുതിയ താമസ സൗകര്യം നിർമ്മിക്കാൻ ആരംഭിക്കുന്നത്.
Discussion about this post