മലപ്പുറം : പരീക്ഷയ്ക്കിടയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. മലപ്പുറം വേങ്ങരയിലാണ് സംഭവം. 19 വിദ്യാർത്ഥികളെയും രണ്ട് അദ്ധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് കരുതപ്പെടുന്നത്.
വേങ്ങര ഇഎം യുപി സ്കൂളിലാണ് പരീക്ഷയ്ക്കിടയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായത്. എൽഎസ്എസ് പരീക്ഷ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിൽ തയ്യാറാക്കിയ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്.
ഭക്ഷ്യവിഷബാധയേറ്റ എല്ലാ കുട്ടികളെയും അദ്ധ്യാപകരെയും തിരൂരങ്ങാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരോഗ്യപ്രവർത്തകർ സ്കൂളിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി.
Discussion about this post