തിരുവനന്തപുരം: ദിലീപിന്റെ സിനിമയ്ക്കെതിരെ മോശം റിവ്യൂ നടത്തിയ വ്ളോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ദിലീപും തമന്നയും ഒന്നിച്ച് അഭിനയിച്ച ബാന്ദ്രയ്ക്കെതിരെ മോശം റിവ്യൂ നടത്തിയ വ്ളോഗർമാർക്കെതിരെയാണ് അന്വേഷണം.
ഏഴ് വ്ളോഗർമാർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിർമ്മാണ കമ്പനി കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഇതിലാണ് അനുകൂല ഉത്തരവ്.
ഉദയകൃഷ്ണന്റെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ബാന്ദ്ര. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. കെ ബി ഗണേഷ് കുമാർ, കലാഭവൻ ഷാജോൺ, ഡിനോ, ആർ ശരത്കുമാർ, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്ത, ശരത് സഭ, സിദ്ധിഖ് എന്നിവർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
Discussion about this post