വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകുന്നവരാണ് മിക്ക ആളുകളും. ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മിക്ക ആളുകളും നേരിട്ട് ബാങ്കിൽ പോകുന്നവരാണ്. അതുകൊണ്ട് തന്നെ മുൻകൂട്ടി അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒരു സാമ്പത്തിക വർഷത്തിന്റെ അവസാന മാസം കൂടിയാണ് മാർച്ച്. അതിനാൽ, മാർച്ച് മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് നിർബന്ധമായും അറിഞ്ഞിരിക്കണം. കൂടാതെ പൊതു അവധികളും, ഓരോ ദിവസങ്ങളുടെയും പ്രത്യേകതകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
മാർച്ച് മാസത്തെ പൊതു അവധി ദിവസങ്ങൾ അറിയാം. ശിവരാത്രി, പെസഹ വ്യാഴം, ദു:ഖവെള്ളി എന്നിവ മാർച്ചിലെ അവധി ദിവസങ്ങളാണ്. എന്നാൽ ബാങ്ക് അവധി വരുന്നത് മൂന്ന് ദിവസങ്ങളാണ്. മാർച്ച് 8, 9 , 29 എന്നി തീയതികളിലാണ്. മാർച്ച് 8 നാണ് ശിവരാത്രി. മാർച്ച് 9 രണ്ടാം ശനിയാഴ്ച , 29ന് ദു:ഖവെള്ളി.
മാർച്ചിലെ വിശേഷദിവസങ്ങൾ അറിയാം
മാർച്ച് 1 – ഗുരുവായൂർ ആറാട്ട്, അഷ്ടകാലാരംഭം, മലയാലപ്പുഴ ആറാട്ട്.
3 – പട്ടാമ്പി നേർച്ച
4 – ദേശീയ സുരക്ഷാ ദിനം
6 – ഭൂരിപക്ഷ ഏകാദശി
7 – ഏകാദശി
8 – മഹാശിവരാത്രി, തൃപ്പൂണിത്തുറ ആറാട്ട്, പ്രദോഷം, അന്തർദേശീയ വനിതാ ദിനം
9 – അദ്വയാനന്ദ ഗുരു സമാധി
10 – അമാവാസി ഒരിക്കൽ, ശ്രാദ്ധം, അഷ്ടകാലാവസാനം
11 ഫാൽഗുന മാസാരംഭം, ശ്രീരാമകൃഷ്ണ ജയന്തി
12 – റമദാൻ വ്രതാരംഭം
13 – പൂന്താനദിനം
14 – തിരുനക്കരയും തൃക്കാരിയുരും കൊടിയേറ്റ്
16 – ശബരിമല കൊടിയേറ്റ്
17 – കാതോലിക്കാ ദിനം
20 – പെരുവനം പൂരം, ഏകാദശി
21 – ശകവർഷാരംഭം
22 – പ്രദോഷം
23 തിരുനക്കരയും തൃക്കാരിയൂരും ആറാട്ട്, ആറാട്ടുപുഴ പൂരം
24 – ഓശാന ഞായർ
25 – പൗർണമാസി ഒരിക്കൽ, പൈങ്കുനി ഉത്രം, ശബരിമല ആറാട്ട്, ഇരിങ്ങാലക്കുട കൂടൽമാണിക്യം, ക്ഷേത്രത്തിലെ കൊടിയേറ്റ്, ഹോളി
26 – അമ്പലപ്പുഴ കൊടിയേറ്റ്
28 – പെസഹ വ്യാഴം
29 – ദു:ഖവെള്ളി
30 – രംഗപഞ്ചമി
31 – ഈസ്റ്റർ











